കുവൈത്ത് സിറ്റി: കുവൈത്ത് ഭരണനേതൃത്വവുമായും ജനങ്ങളുമായും ഫലസ്തീന് ആഴത്തിൽ വേരൂന്നിയ ബന്ധമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള അധ്യാപക-കരാർ പ്രതിനിധി സംഘത്തിന് റാമല്ല നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെയാണ് മഹ്മൂദ് അബ്ബാസിന്റെ പ്രതികരണമെന്ന് ഫലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കുവൈത്തിൽ നിന്നുള്ള സന്ദർശകസംഘത്തെ സ്വാഗതം ചെയ്ത മഹ്മൂദ് അബ്ബാസ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരെ അഭിവാദ്യം ചെയ്തു. ഫലസ്തീൻ വിഷയത്തിൽ കുവൈത്തിന്റെ സ്ഥായിയായതും ഉറച്ചതുമായ നിലപാടുകളും സൂചിപ്പിച്ചു. വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ് എന്നിവിടങ്ങളിൽ നിന്നുള്ള 531 അധ്യാപകരുമായി കുവൈത്ത് പ്രതിനിധി സംഘം കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അധ്യാപകരിൽ 211 പേർ സ്ത്രീകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.