കുവൈത്ത് സിറ്റി: കുവൈത്ത് എയർഫോഴ്സ് എയർ ബ്രിഡ്ജിന്റെ പതിമൂന്നാമത്തെ വിമാനം തുർക്കിയയിൽ എത്തിയതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. ടെന്റുകൾ, പുതപ്പുകൾ, ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ സാമഗ്രികൾ എന്നിവ അടങ്ങുന്ന 40 ടൺ വസ്തുക്കളാണ് വിമാനത്തിൽ. തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ ഭൂകമ്പ കെടുതി അനുഭവിക്കുന്നവർക്കിടയിൽ ഇവ വിതരണം ചെയ്യും.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരമാണ് ഈ സഹായം ലഭിച്ചതെന്ന് കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു. ദുരന്തവും ദുരിതവും നേരിടുന്ന രാജ്യങ്ങളെ പിന്തുണക്കാൻ കുവൈത്ത് എന്നും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂകമ്പത്തിന്റെ ആദ്യദിവസം മുതൽ, കുവൈത്തിന്റെ നേതൃത്വവും സർക്കാറും ജനങ്ങളും തുർക്കിയ, സിറിയ എന്നിവയെ പിന്തുണക്കാനും ദുരിതബാധിതരായ എല്ലാവർക്കും സഹായം നൽകാനും മുന്നോട്ടുവന്നിട്ടുണ്ടെന്നും അൻവർ അൽ ഹസാവി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.