കുവൈത്ത് സിറ്റി: ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയെ (യു.എൻ.ആർ.ഡബ്ല്യു.എ) ഇസ്രായേൽ നെസെറ്റ് ഒരു ‘ഭീകര’സംഘടനയായി പ്രഖ്യാപിച്ചതിനെ കുവൈത്ത് അപലപിച്ചു.
ഇസ്രായേൽ നടപടി യു.എന്നിനും അതിന്റെ ഏജൻസികൾക്കും മേലുള്ള കടന്നുകയറ്റമാണ്. ഉപരോധിക്കപ്പെട്ട ഗസ്സയിയിലുടനീളമുള്ള ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ചുമതലപ്പെടുത്തിയ യു.എ മാനുഷിക ഏജൻസിക്ക് അപകടകരമായ വെല്ലുവിളിയാണ് ഇസ്രായേൽ എന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
യു.എൻ റിലീഫ് ഏജൻസിയെ ഉന്മൂലനം ചെയ്യാനും ഫലസ്തീൻ അഭയാർഥികൾക്കുള്ള മാനുഷികവും സാമൂഹികവുമായ പിന്തുണ അവസാനിപ്പിക്കാനും ലക്ഷ്യമിടുന്ന ഈ ഇസ്രായേൽ ഗൂഢാലോചനകൾക്കെതിരെ നടപടികൾ കൈക്കൊള്ളാൻ കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. ഫലസ്തീനികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.