കുവൈത്ത് സിറ്റി: ഫലസ്തീനിൽ ദുരിതമനുഭവിക്കുന്നവർക്കായി കുവൈത്ത് റിലീഫ് സൊസൈറ്റി നേതൃത്വത്തില്‍ നടത്തുന്ന കാമ്പയിന് മികച്ച പ്രതികരണം. ‘ഫസാ ഫോർ ഫലസ്തീൻ’ എന്ന പേരിലുള്ള കാമ്പയിനില്‍ ഇതുവരെ 87 കോടി രൂപ ശേഖരിച്ചതായി അധികൃതര്‍ അറിയിച്ചു. കുവൈത്ത് സാമൂഹിക, വിദേശകാര്യ, ഇൻഫർമേഷൻ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചത്. വൈദ്യ-ഭക്ഷണ സഹായങ്ങള്‍, ശുചിത്വ കിറ്റുകള്‍, ആരോഗ്യ സാമഗ്രികൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കാണ് ഫണ്ട് ചെലവഴിക്കുകയെന്ന് കാമ്പയിനിന്റെ മേൽനോട്ടം വഹിച്ച ഒമർ അൽ തുവൈനി അറിയിച്ചു. അറുപതിനായിരത്തോളം പേരാണ് കാമ്പയിനുമായി ഇതുവരെ സഹകരിച്ചത്. രാജ്യത്തെ നിരവധി അസോസിയേഷനുകൾ ജോർഡനിലെ കുവൈത്ത് എംബസി വഴി സഹായങ്ങള്‍ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.