കുവൈത്ത് സിറ്റി: കുവൈത്തിൽ 122 ഇന്ത്യക്കാരടക്കം 364 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാരടക്കം അഞ്ചുപേർ മരിച്ചു. ഇതോടെ മരണം 38ഉം ഇതുവരെ വൈറസ് സ്ഥിരീകരിച്ചവർ 4983ഉം ആയി.
ഞായറാഴ്ച 71 പേരടക്കം 1776 പേർ രോഗമുക്തി നേടി. ബാക്കി 3169 പേരാണ് ചികിത്സയിലുള്ളത്. 72 പേർ തീവ്രപരിചരണ വിഭാഗത്തിലുള്ളതിൽ 29 പേരുടെ നില ഗുരുതരമാണ്. പുതിയ രോഗബാധിതരിൽ 14 പേർ വിദേശത്തുനിന്ന് വന്നവരും 348 പേർ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.
ഇന്ത്യക്കാരെ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ജോർഡൻ പൗരന്മാരാണ് മരിച്ചത്. ഇന്ത്യക്കാരിൽ ഒരാൾ കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.