കുവൈത്ത് സിറ്റി: കുവൈത്ത് വാർത്താ ഏജൻസിയും (കുന) സൗദി പ്രസ് ഏജൻസിയും (എസ്.പി.എ) സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണപത്രത്തിൽ (എം.ഒ.യു) ഒപ്പുവച്ചു. കുവൈത്ത് വാർത്താവിതരണ സാംസ്കാരിക മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി, സൗദി ഇൻഫർമേഷൻ മന്ത്രി സൽമാൻ അൽ ദോസ്സാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവക്കൽ.
കുന ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ സാലിം, എസ്.പി.എ പ്രസിഡന്റ് ഡോ. ഫഹദ് അൽ അഖ്റാനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കുവൈത്തും സൗദിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇരു ഏജൻസികളും തമ്മിലുള്ള മാധ്യമ സഹകരണം, വാർത്തകൾ, ചിത്രങ്ങൾ, വൈദഗ്ധ്യം എന്നിവ കൈമാറുക എന്നിവ ധാരണപത്രത്തിൽ ഉൾകൊള്ളുന്നു.
ചടങ്ങിന് ശേഷം മന്ത്രിമാരും പ്രതിനിധികളും കുന ആസ്ഥാനം സന്ദർശിച്ചു. ഏജൻസി പ്രവർത്തനങ്ങളെക്കുറിച്ചും, എ.ഐ സാങ്കേതികവിദ്യകളുടെ പ്രവർത്തനവും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.