കുവൈത്ത് സിറ്റി: സുരക്ഷാ സാങ്കേതികവിദ്യയുടെയും ആശയവിനിമയത്തിന്റെയും മേഖലയിൽ കഴിവുകൾ വർധിപ്പിക്കുന്നതിനും സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള സാധ്യതകൾ തേടി കുവൈത്ത്. യു.എൻ ആസ്ഥാനത്ത് നടന്ന ചർച്ചയിൽ നാഷനൽ സൈബർ സെക്യൂരിറ്റി സെൻറർ പ്രസിഡൻറ് മുഹമ്മദ് ബോക്രിയിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു. സൈബർ സുരക്ഷ വർധിപ്പിക്കൽ, ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ എന്നിവ മുഹമ്മദ് ബോക്രി ചർച്ചയിൽ സൂചിപ്പിച്ചു. കുവൈത്ത് പ്രതിനിധി സംഘത്തിൽ അന്താരാഷ്ട്ര ഓർഗനൈസേഷൻ അഫയേഴ്സ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുഹമ്മദ് അൽ ആമിരി, വിദേശകാര്യ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ അബ്ദുല്ല അൽ ഖാദിരി എന്നിവരും ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.