മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി

കു​വൈ​ത്ത്​ സി​റ്റി: ആ​ഗോ​ള​ത​ല​ത്തി​ലെ സ​ര്‍വ​ക​ലാ​ശാ​ല പ​ട്ടി​ക​യി​ല്‍ മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി. ടൈം​സ് ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ റാ​ങ്കി​ങ്ങി​ലാ​ണ് യൂ​നി​വേ​ഴ്സി​റ്റി ശ്ര​ദ്ധേ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. ലോ​ക റാ​ങ്കി​ങ്ങി​ല്‍ രാ​ജ്യ​ത്തു​നി​ന്ന് കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല മാ​ത്ര​മാ​ണ് ഇ​ടം പി​ടി​ച്ച​ത്. ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഡൈ​വേ​ഴ്‌​സി​റ്റി, പ​ഠ​ന-​അ​ധ്യാ​പ​ന അ​ന്ത​രീ​ക്ഷം, ഗ​വേ​ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ടൈം​സ് ഹ​യ​ര്‍ എ​ജു​ക്കേ​ഷ​ന്‍ റേ​റ്റി​ങ് ന​ട​ത്തു​ന്ന​ത്.

1966ലാ​ണ് കു​വൈ​ത്ത് സ​ര്‍വ​ക​ലാ​ശാ​ല സ്ഥാ​പി​ത​മാ​യ​ത്. ലോ​ക സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ അ​ക്കാ​ദ​മി​ക് റാ​ങ്കി​ങ് പ്ര​കാ​രം ആ​ഗോ​ള​ത​ല​ത്തി​ല്‍ മി​ക​ച്ച 800 യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ലും നേ​ര​ത്തേ കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​നം പി​ടി​ച്ചി​രു​ന്നു. 37,000 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പ​ഠി​ക്കു​ന്ന​ത്. ഖ​ത്ത​ര്‍, യു.​എ.​ഇ, ഒ​മാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ക്ക് താ​ഴെ​യാ​ണ് റാ​ങ്കി​ങ്ങി​ല്‍ കു​വൈ​ത്തി​ന്‍റെ സ്ഥാ​നം. അ​റ​ബ് യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ന്‍ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് മി​ഡി​ലീ​സ്റ്റും പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Kuwait University achieved the best result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.