കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കും പോരാട്ടങ്ങൾക്കും പിന്തുണയുമായി കുവൈത്ത് യൂനിവേഴ്സിറ്റി ഫലസ്തീൻ ഐക്യദാർഢ്യദിനം സംഘടിപ്പിച്ചു. ഫാക്കൽറ്റി അസോസിയേഷന്റെയും നാഷനൽ യൂനിയൻ ഓഫ് കുവൈത്ത് സ്റ്റുഡന്റ്സിന്റെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ യൂനിവേഴ്സിറ്റി അധികൃതരും ഫാക്കൽറ്റി അംഗങ്ങളും വിദ്യാർഥികളും ഒത്തുചേർന്നു.
യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിനും ഹാളിനും മുന്നിൽ ഒരുമിച്ചു കൂടിയവർ ഫലസ്തീൻ ഷാളുകളും പതാകകളും ചിത്രങ്ങളും ഉയർത്തിക്കാട്ടി. ഫലസ്തീൻ വിഷയത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെ നിലപാടിന്റെ പ്രതിഫലനവും സയണിസ്റ്റ് അധിനിവേശത്തിനെതിരായ ഉറച്ച നിലപാടും വ്യക്തമാക്കുന്നതായി പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.