കുവൈത്ത് സിറ്റി: സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് കുവൈത്ത് യൂനിവേഴ്സിറ്റി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. തീരുമാനം സിവിൽ സർവീസ് ബ്യൂറോയെ ഔദ്യോഗികമായി അറിയിച്ചതായി യൂനിവേഴ്സിറ്റി കൗൺസിൽ വ്യക്തമാക്കി. സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് നാലു വർഷത്തേക്ക് മാറ്റിവെക്കാൻ യൂണിവേഴ്സിറ്റി കൗൺസിൽ തീരുമാനിച്ചതായി പ്രാദേശിക മാധ്യമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു.
അക്കാദമിക് രംഗത്ത് യോഗ്യതയുള്ള സ്വദേശി അപേക്ഷകരുടെ കുറവിനെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ 431 വിദേശികളുടെ പിരിച്ചുവിടല്‍ നടപടി വേഗത്തിലാക്കാന്‍ കുവൈത്ത് സിവില്‍ സര്‍വ്വീസ് കമ്മീഷന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എനാൽ ഇവർക്കു പകരം യോഗ്യരായ സ്വദേശികളെ ലഭ്യമായില്ലന്നാണ് റിപ്പോർട്ട്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ശതമാനം മറ്റ് ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ ഏറ്റവും ഉയര്‍ന്നതാണ്. ഇതിൽ മാറ്റം വരുത്താനും ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും സമ്പൂര്‍ണ്ണ സ്വദേശിവൽക്കരണം നടപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.