കുവൈത്ത് സിറ്റി: അന്താരാഷ്ട്ര മേളയില്‍ മികച്ച നേട്ടം കൈവരിച്ച് കുവൈത്ത് സര്‍വകലാശാല. ജനീവ ഇന്റർനാഷനൽ ഫെയറുമായി സഹകരിച്ച് കഴിഞ്ഞ ദിവസം നടന്ന മിഡിൽ ഈസ്റ്റിലെ 14ാമത് പേറ്റന്റ് എക്സിബിഷനില്‍ ഗവേഷണമേഖലയിൽ കുവൈത്ത് പൗരന് ബദർ അൽ അനാസി സ്വര്‍ണമെഡലും പേറ്റന്റും കരസ്ഥമാക്കി.
ജനറൽ ഡെന്റിസ്ട്രി വിഭാഗത്തിൽ ഡോ. ഫവാസ് അൽ സൗബിക്കും അവാര്‍ഡ് ലഭിച്ചു. മൾട്ടി പർപ്പസ് റെസിൻ പ്രിന്റഡ് പ്രോട്ടോടൈപ് ഉപയോഗിച്ച് സോഫ്റ്റ് ടിഷ്യൂ അനാട്ടമി റിപ്ലിക്കേറ്റ് ചെയ്യാനുള്ള സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തത്തിനാണ് ഡോ. ഫവാസിന് സ്വർണമെഡൽ ലഭിച്ചതെന്ന് കുവൈത്ത് സര്‍വകലാശാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.