കുവൈത്ത് സിറ്റി: പെട്രോളിയം ഉൽപാദന നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒപെക്, നോൺ ഒപെക് കൂട്ടായ്മ എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കുമെന്ന് കുവൈത്ത്. ജനുവരി മുതൽ കൂടുതൽ എണ്ണ വിപണിയിലേക്ക് ഒഴുക്കാൻ താൽപര്യം പ്രകടിപ്പിച്ച് ചില രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, സൗദിയും റഷ്യയും ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളും ഉൽപാദന നിയന്ത്രണം തുടരണമെന്ന അഭിപ്രായമുള്ളവരാണ്.
ഏത് തീരുമാനത്തെയും അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുേമ്പാഴും കുവൈത്ത് നിയന്ത്രണത്തിന് അനുകൂലമാണ്. കോവിഡ് പ്രതിസന്ധിയിൽ കൂപ്പുകുത്തിയ എണ്ണവില തിരിച്ചുകയറാനും കൂടുതൽ താഴ്ചയിലേക്ക് പോവാതിരിക്കാനും ഉൽപാദനം നിയന്ത്രിക്കണമെന്നാണ് കുവൈത്തും താൽപര്യപ്പെടുന്നത്.
വിലയിടിവ് തടയാൻ എന്ത് തീരുമാനവും കൂട്ടായ്മക്ക് എടുക്കാമെന്നും കുവൈത്ത് കൂടെയുണ്ടാവുമെന്നും എണ്ണമന്ത്രി ഖാലിദ് അൽ ഫാദിൽ കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു. എണ്ണവില കുറയാതെ പിടിച്ചുനിർത്താൻ ഉൽപാദന നിയന്ത്രണം ആവശ്യമാണെന്ന നിലപാടാണ് കുവൈത്ത് ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങൾക്കും. അതേസമയം, ഇറാൻ, വെനിസ്വേല, ലിബിയ എന്നീ രാജ്യങ്ങൾ ഉൽപാദനം കുറക്കാൻ താൽപര്യപ്പെടുന്നില്ല. ഉൽപാദന നിയന്ത്രണം ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് ഇൗ രാജ്യങ്ങൾ തീരുമാനത്തെ എതിർക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ താഴ്ന്ന വിലയിൽ ഉൽപാദന നിയന്ത്രണത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ സമ്മർദത്തെ അവർക്ക് അതിജയിക്കാൻ കഴിഞ്ഞേക്കില്ല.
കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം വില ഇടിഞ്ഞ് ബാരലിന് 36.86 ഡോളറിൽ എത്തി. മുൻദിവസത്തിൽനിന്ന് 97 സെൻറ് കുറഞ്ഞാണ് ഇൗ വിലയിൽ നിലയുറപ്പിച്ചത്. ബ്രെൻറ് ക്രൂഡിെൻറ വില 19 സെൻറ് കുറഞ്ഞ് 37.46 ഡോളറിലെത്തി. വെസ്റ്റ് ടെക്സാസ് ഇൻർമീഡിയറ്റ് 38 സെൻറ് കുറഞ്ഞ് 35.79 ബാരൽ വില രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയിൽ വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ ക്ഷയിച്ചതാണ് എണ്ണവില ഇടിയാൻ കാരണം. ഒരു ഘട്ടത്തിൽ 11.86 ഡോളറിലേക്ക് കൂപ്പുകുത്തിയ എണ്ണവില പതിയെ കയറി 46 ഡോളറിന് മുകളിൽ എത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ലോകം ലോക്ഡൗണിലായതോടെ ഉൽപാദന പ്രവർത്തങ്ങൾ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തതാണ് എണ്ണവിലയിൽ പ്രതിഫലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.