കുവൈത്ത് സിറ്റി: ബുധനാഴ്ച കുവൈത്ത് സാക്ഷ്യംവഹിച്ചത് ദിവസത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലിന്. ബുധനാഴ്ച പുലർച്ചെ 04.49 ന് ഉദിച്ച സൂര്യൻ വൈകുന്നേരം 06:50 വരെ വെളിച്ചം വിതറിയാണ് അസ്തമിച്ചത്. ഇതോടെ പകലിന്റെ ദൈർഘ്യം 14 മണിക്കൂറുകൾ പിന്നിട്ടു.
ബുധനാഴ്ചയോടെ വേനൽക്കാല സീസൺ മാറ്റത്തിന്റെ തുടക്കമായി. ഇനി കുവൈത്തിലെ ആകാശത്തിൽ സൂര്യന്റെ ചലന ദിശ മാറും. കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഇതിന് കാരണം. സൂര്യചലനത്തിന് അനുസൃതമായി എല്ലാ വർഷവും സംഭവിക്കുന്ന പ്രതിഭാസമാണിത്.
സൂര്യ രശ്മികൾ ഏറ്റവുമടുത്ത് നേരിട്ട് പതിക്കുന്നതിനാൽ അന്തരീക്ഷത്തിലെ താപനില കൂടും. വരുന്ന രണ്ടുമാസം കടുത്ത ചൂടാകും രാജ്യത്ത് അനുഭവപ്പെടുക. സൂര്യന്റെ സഞ്ചാര പാത ഘട്ടം ഘട്ടമായാണ് പൂർവ സ്ഥിതിയിലേക്ക് മാറുക.സെപ്റ്റംബറോടെയാകും ഇതിൽ മാറ്റമുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.