കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷവും വെള്ളപ്പൊക്കവും മൂലം ദുരിതം നേരിടുന്ന സുഡാന് കൂടുതൽ സഹായവുമായി കുവൈത്ത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സംഭാവന ചെയ്ത 10 ടൺ ദുരിതാശ്വാസ സഹായവുമായി കുവൈത്തിന്റെ വിമാനം സുഡാനിലെത്തി.
അടുത്തിടെ കുവൈത്ത് അയക്കുന്ന നാലാമത്തെ സഹായവിമാനമാണിത്. അടിയന്തര ദുരിതാശ്വാസ വസ്തുക്കൾ, ഭക്ഷണം എന്നിവ സഹായ വിമാനത്തിലുണ്ട്.
സുഡാൻ ജനങ്ങളെ സഹായിക്കാനായുള്ള അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശങ്ങൾ നടപ്പാക്കാനും കുവൈത്ത് ജനതയുടെ ഐക്യദാർഢ്യത്തിന്റെ ഭാഗവുമാണ് സഹായമെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ അൽ ഔൻ പറഞ്ഞു.
സുഡാൻ ജനതക്ക് ആശ്വാസം പകരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായം എത്തിക്കുന്നതിനുള്ള ഏകോപനത്തിനും തുടർനടപടികൾക്കും വിദേശകാര്യ മന്ത്രാലയം, സുഡാനിലെ കുവൈത്ത് എംബസി, കുവൈത്ത് എയർഫോഴ്സ് എന്നിവരെ അദ്ദേഹം അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.