കുവൈത്ത് സിറ്റി: സൈനിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കുവൈത്ത് സൈനിക പ്രതിനിധി സംഘം പാകിസ്താൻ സന്ദർശിച്ചു. ഹ്യൂമൻ റിസോഴ്സ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഡോ. ഖാലിദ് അൽ കന്ദേരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാകിസ്താനിലെത്തിയതെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാകിസ്താൻ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ സാഹിർ ഷംഷാദ് മിർസയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും കുവൈത്ത് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ ഇരുപക്ഷവും സൈനിക മേഖലയിലെ പൊതുതാൽപര്യമുള്ള വിഷയങ്ങൾ ചർച്ചചെയ്തതായി മന്ത്രാലയം അറിയിച്ചു. സന്ദർശനം വെള്ളിയാഴ്ച സമാപിക്കും. ഇതിനിടെ ഇരുപക്ഷവും വിവിധ സൈനിക ധാരണപത്രങ്ങളിൽ ഒപ്പുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.