കുവൈത്ത് സിറ്റി: അൽജീരിയൻ സന്ദർശനത്തിനെത്തിയ നീതിന്യായ മന്ത്രി ജമാൽ അൽ ജല്ലാവിയും അൽജീരിയൻ പ്രധാനമന്ത്രി അയ്മൻ ബിൻ അബ്ദുൽറഹ്മാനും ജുഡീഷ്യൽ നടപടികളും നിയമനിർമാണവും സംബന്ധിച്ച് ചർച്ചകൾ നടത്തി. നിയമ, ജുഡീഷ്യൽ വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് അൽ ജല്ലാവിയുടെ അൽജീരിയൻ സന്ദർശനം നടക്കുന്നത്.
ജുഡീഷ്യൽ വിഷയങ്ങളിൽ ആശയവിനിമയത്തിന്റെ പുരോഗതിയും പൊതുജനങ്ങൾക്കിടയിൽ സമഗ്രത, സുതാര്യത, ധാർമിക പെരുമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇരുകൂട്ടരും ഊന്നൽ നൽകുമെന്ന് ഇരുവരുടെയും കൂടിക്കാഴ്ചയെ തുടർന്നുള്ള സംയുക്ത പ്രസ്താവനയിൽ വിശദീകരിച്ചു. ഇരു കൂട്ടരും ഉഭയകക്ഷി ബന്ധങ്ങളിൽ സഹകരണങ്ങൾ വർധിപ്പിക്കാൻ താൽപര്യപ്പെടുന്നതായി നേതാക്കൾ പറഞ്ഞു.
അൽജീരിയൻ പ്രധാനമന്ത്രിയുമായുള്ള സന്ദർശനത്തിന് ശേഷം അൽ ജല്ലാവി അൽജീരിയയുടെ ഭരണഘടന കോടതിയുടെ പ്രസിഡന്റ് ഉമർ ബെൽഹാദ്ജിയുമായും ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.