കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് മേഖലയിലെ സഹകരണം സംബന്ധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രി അബ്ദുല്ലത്തീഫ് അൽ മിഷാരി സൗദി അറേബ്യ മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രി മാജിദ് അൽ ജൈലുമായി ചർച്ച നടത്തി. ഭവന നിർമാണം വിപുലീകരിക്കൽ, എസ്റ്റേറ്റ് ഡവലപർമാരെ പിന്തുണക്കൽ, ഗ്യാരന്റി, ഭവന വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ വിലയിരുത്തി.
റിയൽ എസ്റ്റേറ്റ് മേഖലയിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഏകോപനം വർധിപ്പിക്കൽ, അനുഭവങ്ങൾ കൈമാറൽ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിൽ സംയുക്ത വർക്കിങ് ടീം രൂപീകരിക്കാൻ അവർ തീരുമാനിച്ചതായി അബ്ദുല്ലത്തീഫ് അൽ മിഷാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.