കുവൈത്ത് സിറ്റി: സ്പെയിനിലെ ഗൾഫ് റിയൽ എസ്റ്റേറ്റുകാരിൽ കുവൈത്തികൾ ഒന്നാമത്. സ്പെയിനിൽ 7,000ത്തിലധികം സ്വത്തുക്കളാണ് കുവൈത്തികളുടെ ഉടമസ്ഥതയിലുള്ളത്. സുരക്ഷാ സാഹചര്യം, മത്സരാധിഷ്ഠിത വിലകൾ, റെസിഡൻഷ്യൽ പ്രോജക്ടുകളുടെ ഗുണനിലവാരം എന്നിവ കാരണം കുവൈത്തികളുടെ പ്രിയപ്പെട്ട ഇടമാണ് സ്പെയിനെന്ന് മാഡ്രിഡിലെ കുവൈത്ത് അംബാസഡർ ഖലീഫ അൽ ഖറാഫി വ്യക്തമാക്കി.
കോവിഡിനുശേഷം പ്രതിവർഷം 45- 50 പ്രോപ്പർട്ടികൾ എന്ന കണക്കിലാണ് കുവൈത്തികൾ വാങ്ങുന്നത്. 2004നെ അപേക്ഷിച്ച് 2024ലെ ഇടപാടുകൾ 20 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഒരു ശതമാനമാണ് വാർഷിക വളർച്ച നിരക്ക്. വസ്തുവകളിൽ ഭൂരിപക്ഷവും തെക്ക് അൻഡലൂസിയ മേഖലയിലാണുള്ളത്. പ്രത്യേകിച്ച് മലാഗ പ്രവിശ്യയിൽ. ബാഴ്സലോണ, സെഗോവിയ, ടോളിഡോ എന്നിവിടങ്ങളിലും വസ്തുക്കളുണ്ട്. 250,000 മുതൽ ഒരു മില്യൺ യൂറോ വരെ വിലയുള്ള വീടുകൾ കുവൈത്തികൾക്ക് സ്പെയിനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.