ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സഹാ​യ​വു​മാ​യി കു​വൈ​ത്തി​ന്റെ ആ​റാം വി​മാ​നം

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​വു​മാ​യി അ​വ​ശ്യ​വ​സ്തു​ക്ക​ളും സാ​ധ​ന​ങ്ങ​ളും നി​റ​ച്ച ആ​റാ​മ​ത്തെ വി​മാ​നം ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു. ര​ണ്ട് ആം​ബു​ല​ൻ​സു​ക​ൾ, ഒ​രു മ​ണ്ണു​മാ​ന്തി വാ​ഹ​നം എ​ന്നി​വ​യും ഞാ​യ​റാ​ഴ്ച അ​യ​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ള​ട​ക്കം 40 ട​ൺ സാ​ധ​ന​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച അ​യ​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ​ക്കും ആം​ബു​ല​ൻ​സു​ക​ൾ ഉ​പ​യോ​ഗി​ക്കും. ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള സ​ഹാ​യ​മാ​യാ​ണ് മ​ണ്ണു​മാ​ന്തി യ​ന്ത്രം അ​യ​ച്ച​ത്. കു​വൈ​ത്ത് എ​യ​ർ​ഫോ​ഴ്സ് വി​മാ​ന​ത്തി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ അ​യ​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച 40 ട​ൺ​കൂ​ടി അ​യ​ച്ച​തോ​ടെ കു​വൈ​ത്ത് ഗ​സ്സ​യി​ലേ​ക്ക് ഇ​തു​വ​രെ 150 ട​ൺ ഭ​ക്ഷ​ണ​വും മ​രു​ന്നും മെ​ഡി​ക്ക​ൽ സ​പ്ലൈ​ക​ളും എ​ത്തി​ച്ചു​ക​ഴി​ഞ്ഞു. ആം​ബു​ല​ൻ​സു​ക​ൾ​ക്കും തീ​വ്ര​പ​രി​ച​ര​ണ വ​സ്തു​ക്ക​ൾ​ക്കും പു​റ​മെ​യാ​ണി​ത്. സം​ഘ​ർ​ഷ​ത്തി​ന്റെ ആ​ദ്യ ദി​വ​സം മു​ത​ൽ ഗ​സ്സ​യി​ൽ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്. കു​വൈ​ത്ത് സ​ർ​ക്കാ​റും സ​ർ​ക്കാ​റി​ത​ര സ്ഥാ​പ​ന​ങ്ങ​ളും ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും ദു​രി​താ​ശ്വാ​സ സ​ഹാ​യം അ​യ​ക്കാ​നും മു​ന്നി​ലു​ണ്ട്.

മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ, ആം​ബു​ല​ൻ​സു​ക​ൾ, തീ​വ്ര​പ​രി​ച​ര​ണ വ​സ്തു​ക്ക​ൾ, മ​രു​ന്ന്, ഭ​ക്ഷ​ണം എ​ന്നി​ങ്ങ​നെ ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള വ​സ്തു​ക്ക​ളാ​ണ് കു​വൈ​ത്ത് അ​യ​ക്കു​ന്ന​ത്. ഈ​ജി​പ്തി​ലെ റ​ഫ അ​തി​ർ​ത്തി തു​റ​ന്ന​തോ​ടെ ഗ​സ്സ​യി​ലേ​ക്ക് 40 ട​ൺ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് ആ​ദ്യ വി​മാ​നം പു​റ​പ്പെ​ട്ട​ത്. പി​റ​കെ ദി​വ​സ​വും ഓ​രോ വി​മാ​ന​ങ്ങ​ൾ അ​യ​ച്ചു.

Tags:    
News Summary - Kuwait's 6th flight with aid to the people of Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.