കുവൈത്ത് സിറ്റി: രൂപം മാറ്റി രാജ്യത്തെത്തിച്ച മയക്കുമരുന്ന് എയർപോർട്ട് കസ്റ്റംസ് പിടികൂടി. കാനഡയിൽനിന്നു കളർ പേനയുടെ രൂപത്തിൽ എത്തിച്ച കൊക്കെയ്നാണ് പിടികൂടിയത്. എയർ കാർഗോ കസ്റ്റംസ് ഡയറക്ടർ മുത്തലാഖ് അൽ ഇനേസി, സൂപ്രണ്ട് ഫഹദ് അൽ തഫ്ലാൻ എന്നിവരുടെ മേൽനോട്ടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കളർ പെൻസിലുകളുടെ പെട്ടിയിൽ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടിയത്. പാർസലിനുള്ളിൽനിന്ന് 29 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി. ഇവഇറക്കുമതി ചെയ്ത ആളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.