കുവൈത്ത് സിറ്റി: രാജ്യത്ത് വന്‍തോതില്‍ മദ്യവേട്ട. ശുവൈഖ് തുറമുഖത്ത് നിന്നാണ് 13,422 കുപ്പി മദ്യം കസ്റ്റംസ് പിടികൂടിയത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടന്നത്.
വിദേശരാജ്യത്ത് നിന്നെത്തിയ കണ്ടെയ്നറിനുള്ളിൽ പ്രത്യേക പെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. പിടിച്ചെടുത്ത മദ്യത്തിന് വിപണിയില്‍ പത്തുലക്ഷം കുവൈത്ത് ദിനാര്‍ വില വരും.
കണ്ടുകെട്ടിയ മദ്യം ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് കൈമാറി. മദ്യക്കടത്തുകാർക്കും അനധികൃത ഡീലർമാർക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.