കുവൈത്ത് സിറ്റി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുവൈത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരുടെ കൂട്ടായ്മയായ എൽ.ഡി.എഫ് കുവൈത്ത് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളുടെയും തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിച്ചു. കലാ കുവൈത്ത് അബ്ബാസിയ, സാൽമിയ ഫഹാഹീൽ, അബൂഹലീഫ ഓഫീസുകളിൽ സംഘടിപ്പിച്ച കൺവെൻഷനുകളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. എൽ.ഡി.എഫ് കുവൈത്ത് ജനറൽ കൺവീനർ ജെ. സജി, ചെയർമാൻ പ്രവീൺ നന്ദിലത്, ഭാരവാഹികളായ സത്താർ കുന്നിൽ, അഡ്വ.സുബിൻ അറക്കൽ, സജി തോമസ് മാത്യു, സണ്ണി ഷൈജേഷ്, പി.ആർ. കിരൺ, സി.കെ. നൗഷാദ്, സുഗതകുമാർ, സി. രതീഷ്, റിച്ചി കെ ജോർജ്, ഹികമത്, ആർ. നാഗനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.
സംഘ്പരിവാർ ഭരണത്തിൽ സാധാരണജനങ്ങളുടെ ജീവിതം ദുസ്സഹമാകുകയാണെന്നും പൗരത്വനിയമം അടിച്ചേൽപ്പിക്കുകയാണെന്നും സാഹോദര്യവും സമത്വവും പുലരാൻ വർഗീയതയെ ചെറുക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കാൻ രാജ്യത്ത് ഇടതുപക്ഷത്തിനേ കഴിയുവെന്നും കൺവെൻഷനുകൾ ആഹ്വാനം ചെയ്തു. സാധാരണക്കാരന്റെ ശബ്ദം പാർലമെന്റിൽ ഉയർത്തുന്നതിനും ഭരണഘടനയുടെ അന്തസ്സത്ത സംരക്ഷിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് ഏവരുടേയും ഉത്തരവാദിത്തവും കടമയുമാണെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ഓരോരുത്തരും ഏറ്റെടുക്കണമെന്നും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.