കുവൈത്തിൽ രൂ​പ​മാ​റ്റം വരുത്തി​യ വാ​ഹ​ന​ങ്ങ​ള്‍ക്കെ​തി​രെ നടപടിയുമായി മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: രൂ​പ​മാ​റ്റം വരുത്തി​യ വാ​ഹ​ന​ങ്ങ​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഇ​ത്ത​രം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

അ​നു​മ​തി​യി​ല്ലാ​തെ രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ട്രാ​ഫി​ക് നി​യ​മപ്ര​കാ​രം പി​ഴ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റ് യാ​ത്രി​ക​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്ത് ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രാ​നാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Tags:    
News Summary - legal actions taken on modified vehicles in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.