കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് തീർഥാടനത്തിന്റെ രജിസ്ട്രേഷൻ ഔഖാഫ് മന്ത്രാലയം ആരംഭിച്ചു. ഒരാൾക്ക് 1600 ദീനാർ മുതൽ 1700 ദീനാർ വരെയാണ് നിരക്ക്.
സെൻട്രൽ രജിസ്ട്രേഷൻ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ആരംഭിച്ചതിനാൽ ഹജ്ജ് നിരക്കിൽ വൻ കുറവുണ്ടായതായി ഹജ്ജ്-ഉംറ വകുപ്പ് ഡയറക്ടർ സത്താം അൽ മുസൈൻ അറിയിച്ചു. 3800 കുവൈത്ത് ദീനാറിൽ നിന്ന് 1700 ദീനാറായാണ് കുറഞ്ഞത്. അതിനിടെ ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഞായറാഴ്ച ആരംഭിച്ച ഇലക്ട്രോണിക് ഹജ്ജ് പ്ലാറ്റ്ഫോം വഴി 8,500 പൗരന്മാർ രജിസ്റ്റർ ചെയ്തതായി ഔഖാഫ്- ഇസ് ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. രണ്ടാഴ്ചത്തേക്കു കൂടി രജിസ്ട്രേഷൻ തുറന്നിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.