????????????? ?????????? ???????????????????? ???????????? ???????????? (??? ??????)

ഫർവാനിയയും സ്വതന്ത്രം; കുവൈത്തിൽ ഇന്നുമുതൽ ലോക്​ഡൗൺ ഇല്ല

കുവൈത്ത്​ സിറ്റി: ഫർവാനിയിലെ ​െഎസൊലേഷൻ ഞായറാഴ്​ച മുതൽ ഇല്ല. രാജ്യത്ത്​ നിലവിൽ ​െഎസൊലേഷൻ നിലവിലുണ്ടായിരുന്ന ഏക പ്രദേശമായ ​ഫർവാനിയയും സ്വതന്ത്രമാവുന്നതോടെ കുവൈത്ത്​ പൂർണമായും ലോക്​ഡൗൺ മുക്​തമാവും. അതേസമയം, രാജ്യവ്യാപകമായി രാത്രികാല കർഫ്യൂ തുടരും. ചൊവ്വാഴ്​ച മുതൽ കർഫ്യൂ രാ​ത്രി ഒമ്പത്​ മുതൽ പുലർച്ച മൂന്നു വരെയായി കുറച്ചിട്ടുണ്ട്​.  സമീപദിവസങ്ങളിലെ കോവിഡ്​ കേസുകൾ വിലയിരുത്തി കഴിഞ്ഞയാഴ്​ച ചേർന്ന മന്ത്രിസഭ യോഗമാണ്​ ഫർവാനിയയിലെ ലോക്​ഡൗൺ നീക്കാൻ തീരുമാനമെടുത്തത്​​. ഇതോടെ നിരവധി പ്രവാസി തൊഴിലാളികൾക്ക്​ ആശ്വാസമാവും. പ്രദേശം വിട്ട്​ പുറത്തുപോവാൻ കഴിയാത്തതിനാൽ ഏറെപ്പേരാണ്​ ജോലിയില്ലാതെ ദുരിതത്തിലായത്​.

ഏപ്രിൽ ആറ്​ മുതൽ​ മഹബൂല, ജലീബ്‌ അൽ ശുയൂഖ്‌ പ്രദേശങ്ങളിലാണ്​ ആദ്യം ലോക്​ഡൗൺ ഏർപ്പെടുത്തിയത്​. പിന്നീട്​ ഫർവാനിയ, ഹവല്ലി, ഖൈത്താൻ തുടങ്ങിയ പ്രദേശങ്ങളിലേക്ക്​ കൂടി നീട്ടി‌. മറ്റെല്ലാ പ്രദേശങ്ങളിലെയും ​െഎസൊലേഷൻ നീക്കിയതോടെ ഫർവാനിയ ഒറ്റപ്പെട്ടു. പുറത്ത്​ കമ്പനികളിൽ ജോലിയെടുക്കുന്ന ഇവിടെയുള്ള താമസക്കാർ​ ജോലിയും വരുമാനവും ഇല്ലാതെ വലയുകയാണ്​ സർക്കാറും സന്നദ്ധ സംഘടനകളും നൽകിയിരുന്ന ഭക്ഷണക്കിറ്റുകൾ ആണ്​ തുണ​. ലോക്​ഡൗൺ​ നീക്കുന്നതിൽ പ്രദേശവാസികൾ ആഹ്ലാദത്തിലാണ്​. കുടുങ്ങിക്കിടക്കുന്ന പലരും പുറത്തുചാടാൻ കഴിഞ്ഞദിവസം മുതൽ​ ഒരുക്കം ആരംഭിച്ചു. ലോക്​ഡൗൺ പ്രയാസങ്ങൾ ഒാർത്ത്​ കോവിഡിനൊപ്പം ജീവിക്കാമെന്ന മാനസികാവസ്ഥയിലെത്തിയിട്ടുണ്ട്​ ആളുകൾ. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതായവർ മറ്റുള്ളവരുടെ സഹായത്താലാണ്​ ഭക്ഷണത്തിനും വാടകക്കുമുള്ള വക കണ്ടെത്തുന്നത്​. 
ഇതിൽനിന്നുള്ള മോചനമാണ്​ പലർക്കും ​​െഎസൊലേഷൻ പിൻവലിക്കൽ. കഴിഞ്ഞദിവസം ഫർവാനിയയിൽ ഒരു കെട്ടിടത്തിലെ താമസക്കാരെ വാടക കൊടുക്കാത്തതി​ന്​ ഇറക്കിവിട്ടിരുന്നു.

Tags:    
News Summary - lock down-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.