ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്​ ‘ബി​ഗ്​ ഒാ​ഫ​ർ 2021’ സ​മ്മാ​ന വി​ത​ര​ണം ഫ​ർ​വാ​നി​യ​യി​ലെ ലു​ലു റീ​ജ​ന​ൽ ഒാ​ഫി​സി​ൽ ന​ട​ത്തി​യ​പ്പോ​ൾ 

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ 'ബി​ഗ്​ ഒാ​ഫ​ർ 2021' സ​മ്മാ​ന വി​ത​ര​ണം

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര ​റീ​െ​ട്ട​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ പ്ര​മു​ഖ ജ്വ​ല്ല​റി ശൃം​ഖ​ല​യാ​യ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ 'ബി​ഗ്​ ഒാ​ഫ​ർ 2021' പ്ര​മോ​ഷ​ൻ കാ​മ്പ​യി​നി​െൻറ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ഒ​ന്നാം സ്ഥാ​ന​ക്കാ​ര​ന്​ നി​സ്സാ​ൻ പ​ട്രോ​ൾ എ​സ്.​യു.​വി കാ​ർ, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക്​ നി​സ്സാ​ൻ എ​ക്​​സ് ​ടെ​റാ എ​സ്.​യു.​വി, 62 വി​ജ​യി​ക​ൾ​ക്ക്​ എ​ട്ടു​ഗ്രാം വീ​തം സ്വ​ർ​ണ​നാ​ണ​യം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ഫ​ർ​വാ​നി​യ​യി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ റീ​ജ​ന​ൽ ഒാ​ഫി​സ്​ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി​ക​ൾ കാ​റു​കാ​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. ഫെ​ബ്രു​വ​രി മൂ​ന്നു​മു​ത​ൽ മാ​ർ​ച്ച്​ 15 വ​രെ കാ​ല​യ​ള​വി​ൽ ലു​ലു ​ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​െൻറ കു​വൈ​ത്തി​ലെ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ൽ​നി​ന്ന്​ പ​ത്തു​ദി​നാ​റി​ന്​ മു​ക​ളി​ൽ പ​ർ​ച്ചേ​സ്​ ന​ട​ത്തി​യ​വ​ർ​ക്ക്​ ന​ൽ​കി​യ കൂ​പ്പ​ൺ ന​റു​ക്കെ​ടു​ത്താ​ണ്​ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യും സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചും മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണെ​ന്നും ബി​ഗ്​ ഒാ​ഫ​ർ പോ​ലെ​യു​ള്ള വ​മ്പ​ൻ സ​മ്മാ​ന പ​ദ്ധ​തി​ക​ളും ആ​ക​ർ​ഷ​ക​മാ​യ ഒാ​ഫ​റു​ക​ളും ഇ​തി​െൻറ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്ന്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ മാ​നേ​ജ്​​മെൻറ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.