ലുലു ഹൈപ്പർ മാർക്കറ്റ് 'ബിഗ് ഒാഫർ 2021' സമ്മാന വിതരണം
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ് പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സുമായി സഹകരിച്ച് നടത്തിയ 'ബിഗ് ഒാഫർ 2021' പ്രമോഷൻ കാമ്പയിനിെൻറ സമ്മാന വിതരണം നടത്തി. ഒന്നാം സ്ഥാനക്കാരന് നിസ്സാൻ പട്രോൾ എസ്.യു.വി കാർ, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് നിസ്സാൻ എക്സ് ടെറാ എസ്.യു.വി, 62 വിജയികൾക്ക് എട്ടുഗ്രാം വീതം സ്വർണനാണയം തുടങ്ങിയവയായിരുന്നു ഏർപ്പെടുത്തിയിരുന്നത്.
ഫർവാനിയയിലെ ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഒാഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ലുലു മാനേജ്മെൻറ് പ്രതിനിധികൾ കാറുകാളുടെ താക്കോൽദാനം നടത്തി. ഫെബ്രുവരി മൂന്നുമുതൽ മാർച്ച് 15 വരെ കാലയളവിൽ ലുലു ഹൈപ്പർ മാർക്കറ്റിെൻറ കുവൈത്തിലെ ഒൗട്ട്ലെറ്റുകളിൽനിന്ന് പത്തുദിനാറിന് മുകളിൽ പർച്ചേസ് നടത്തിയവർക്ക് നൽകിയ കൂപ്പൺ നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഉപഭോക്താക്കൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയും സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചും മികച്ച ഷോപ്പിങ് അനുഭവങ്ങൾ നൽകുകയാണെന്നും ബിഗ് ഒാഫർ പോലെയുള്ള വമ്പൻ സമ്മാന പദ്ധതികളും ആകർഷകമായ ഒാഫറുകളും ഇതിെൻറ ഉദാഹരണങ്ങളാണെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.