ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഓ​ണാ​ഘോ​ഷം അ​ൽ​റാ​യി ഔ​ട്ട്‍ല​റ്റി​ൽ ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ

മു​ഹ​മ്മ​ദ് ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​ഘോ​ഷ​നി​റ​വി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്

കു​വൈ​ത്ത് സി​റ്റി: മ​ത്സ​ര​ങ്ങ​ളും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഒ​രു​ക്കി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഓ​ണ​ത്തെ വ​ര​വേ​റ്റു. ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ൽ​റാ​യി ഔ​ട്ട്‍ല​റ്റി​ൽ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ലു​ലു കു​വൈ​ത്ത് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​ണ്ട​മേ​ളം, പ​ര​മ്പ​രാ​ഗ​ത പു​ലി​ക​ളി, നൃ​ത്ത​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടി. പൂ​ക്ക​ള മ​ത്സ​ര​മാ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. 15ല​ധി​കം ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ്യ​ത്യ​സ്ത രൂ​പ​ത്തി​ലും നി​റ​ങ്ങ​ളി​ലു​മു​ള്ള പൂ​ക്ക​ള​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത് കാ​ണാ​നും നി​ര​വ​ധി പേ​രെ​ത്തി.

പൂ​ക്ക​ള​മ​ത്സ​രം സ​മ്മാ​ന​ജേ​താ​ക്ക​ൾ

പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ വി​ജ​യി​ക​ൾ​ക്ക് 100 ദീ​നാ​റി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​റും ര​ണ്ടാം സ​മ്മാ​ന​ത്തി​ന് ആ​ക​ർ​ഷ​ക​മാ​യ 75 ദീ​നാ​റി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​റും മൂ​ന്നാം സ​മ്മാ​ന​ത്തി​ന് 50 ദീ​നാ​റി​ന്റെ സ​മ്മാ​ന​വും ല​ഭി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മി​നും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

ആ​ഘോ​ഷ​ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ക​ലാ​പ​രി​പാ​ടി

ഓ​ണ​വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ഇ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഓ​ണ​ച്ച​ന്ത ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ എ​ല്ലാ ഔ​ട്ട്‍ല​റ്റു​ക​ളി​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ത​ന​ത് കേ​ര​ളീ​യ രു​ചി​യി​ൽ 22ല​ധി​കം വി​ഭ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വൈ​വി​ധ്യ​മാ​യ പാ​യ​സ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പാ​യ​സ​മേ​ള​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.

ഓ​ണ​ത്തി​ന് ഉ​ടു​ത്തൊ​രു​ങ്ങാ​ൻ സാ​രി​യും ചു​രി​ദാ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ണം സ്‌​പെ​ഷ​ൽ വ​സ്ത്ര​ങ്ങ​ളും പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Lulu Hypermarket-onam festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.