കുവൈത്ത് സിറ്റി: ഒരുമ അംഗങ്ങൾക്ക് അമേരിക്കൻ ടൂറിസ്റ്റർ ഉൽപന്നങ്ങൾക്ക് ലുലു ഹൈപ്പർമാർക്കറ്റിൽ ആകർഷകമായ ആനുകൂല്യങ്ങൾ. ട്രോളിബാഗുകൾക്ക് മൂന്നു ദീനാറും ബാക് പാക്ക് ബാഗുകൾക്ക് ഒരു ദിനാറുമാണ് കിഴിവ് ലഭിക്കുക. ലുലു ഓഫറുള്ള ഉൽപന്നങ്ങൾക്കും അതു കിഴിച്ച് ഈ ഓഫറുകൾ ലഭിക്കും.
ഓഫർ കൂപ്പൺ പ്രകാശനം ലുലു അൽ റായ് ബ്രാഞ്ചിൽ നടന്നു. അമേരിക്കൻ ടൂറിസ്റ്റർ അസി. ബ്രാൻഡ് മാനേജർ ഫാദി, കീ അക്കൗണ്ട് മാനേജർ നൗഫൽ, ലുലു അൽ റായ് ജനറൽ മാനേജർ സലീം, ഡെപ്യൂട്ടി ജനറൽ മാനേജർ സംഗീത്, മാനേജർ പ്രിൻസ്, ബയർ ഷൗക്കത്ത്, ഒരുമ പ്രതിനിധികളായ സി.പി. നൈസാം, പി.ടി. ശാഫി, നജീബ് സി.കെ, അംജദ് എന്നിവർ പങ്കെടുത്തു.
കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമയിൽ രണ്ടര ദിനാർ നൽകി എല്ലാ മലയാളിക്കും അംഗത്വമെടുക്കാം. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.
ഹൃദയ ശസ്ത്രക്രിയക്ക് (ബൈപാസ്) 50,000, ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), അർബുദം, ഡയാലിസിസ് തുടങ്ങിയ രോഗങ്ങൾ പിടിപെടുന്ന അംഗങ്ങൾക്ക് 25,000 രൂപ ചികിത്സാ സഹായവും ഒരുമ നൽകുന്നുണ്ട്.
ഡിസംബർ എട്ടിന് തുടങ്ങിയ കാമ്പയിൻ രണ്ട് മാസം നീളും. കാമ്പയിൻ കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കാനും കഴിയുക.
വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ 600222820, ഫർവാനിയ 66478880, ഫഹാഹീൽ 66610075, അബു ഹലീഫ 98760453 സാൽമിയ 50167975,സിറ്റി 94473617, റിഗ്ഗായ് 97322896 നമ്പറുകളിൽ ബന്ധപ്പെടാം. www.orumakuwait.com എന്ന വെബ് സൈറ്റ് വഴിയും അംഗത്വം എടുക്കാനും പുതുക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.