കുവൈത്ത് സിറ്റി: വിമാനത്താവളം വഴി വൻതോതിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലിറിക്ക ഗുളികകൾ പിടികൂടി. 3.75 മില്യൺ ലിറിക്ക ഗുളികകളുമായി മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസും യു.എ.ഇയും തമ്മിലുള്ള സഹകരണത്തിലാണ് പ്രതികൾ പിടിയിലായത്. കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട് വഴി രാജ്യത്തേക്ക് ലിറിക്ക ഗുളികകൾ കടത്താനായിരുന്നു ശ്രമം.
രണ്ടുപേരെ പിടികൂടിയ പരിശോധക സംഘത്തിന്റെ ചോദ്യം ചെയ്യലിൽ മുന്നാമനെ കുറിച്ചും വിവരം ലഭിച്ചു. ചോദ്യം ചെയ്യലിൽ ഈ ഗുളികകൾ കച്ചവടം ചെയ്യാനുള്ള ലക്ഷ്യത്തിൽ എത്തിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. സംഭവത്തോടുള്ള ദ്രുതവും ഫലപ്രദവും നിർണായകവുമായ പ്രതികരണത്തിന് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തെ കുവൈത്ത് മന്ത്രാലയം അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.