കുവൈത്ത് സിറ്റി: രാജ്യത്ത് വൻതോതിൽ എത്തിച്ച ലിറിക്ക ഗുളികകൾ പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരാണ് ഇവ കണ്ടെത്തിയത്. ഷിപ്മെന്റിൽ അഡ്വാൻസ്ഡ് ഓട്ടോമേറ്റഡ് കസ്റ്റംസ് ഇൻസ്പെക്ഷൻ സിസ്റ്റം വഴിയുള്ള പരിശോധനയിലാണ് നിരോധിത ഗുളിക കണ്ടെത്തിയത്.
ഏകദേശം 60,000 ഗുളികകൾ അടങ്ങിയ പാക്കറ്റാണ് പിടിച്ചെടുത്തത്. ഏഷ്യൻ രാജ്യത്ത് നിന്നെത്തിയ സംശയാസ്പദമായ പാക്കേജ് പരിശോധിക്കുകയായിരുന്നു. രാജ്യത്തേക്ക് മയക്കുമരുന്നും നിരോധിത വസ്തുക്കളും എത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.