കുവൈത്ത് സിറ്റി: വയനാട് മുസ്ലീം ഓർഫനേജ് വെൽഫെയർ കമ്മിറ്റി കുവൈത്ത് (ഡബ്ലിയു.എം.ഒ) എം.എ. മുഹമ്മദ് ജമാൽ അനുശോചന യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. വയനാട് മുസ്ലിം യതീം ഖാന ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന എം.എ. മുഹമ്മദ് ജമാൽ അനാഥകൾക്കും അഗതികൾക്കും കാരുണ്യം കൊണ്ടും സ്നേഹംകൊണ്ടും തണലൊരുക്കിയതായി യോഗം ചൂണ്ടികാട്ടി.
ജീവകാരുണ്യ മേഖലയിലും, സ്ത്രീധന രഹിത വിവാഹം പോലുള്ള പ്രവൃത്തികൾ കൊണ്ട് സാമൂഹിക മേഖലകളിലും വയനാട്ടിലെ ജനങ്ങൾക്കിടയിൽ ആദരവ് നേടിയ വ്യത്യസ്തത പുലർത്തിയ മനുഷ്യ സ്നേഹിയായിരുന്നു എം.എ.മുഹമ്മദ് ജമാൽ. അദ്ദേഹത്തിന്റെ വിയോഗം തീർത്താൽ തീരാത്ത നഷ്ടമാണെന്നും അനുശോചന യോഗം സൂചിപ്പിച്ചു. മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡബ്ല്യു.എം.ഒ കുവൈത്ത് ജനറൽ സെക്രട്ടറി അക്ബർ വയനാട് അധ്യക്ഷത വഹിച്ചു.
മെട്രോ മെഡിക്കൽ കെയർ ചെയർമാനും സി.ഇ.ഒയുമായ ഹംസ പയ്യന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് അനസ്, റഫീഖ് കാലിക്കറ്റ്, റിയാസ് കമ്പളക്കാട് എന്നിവർ സംസാരിച്ചു. ഇബ്രാഹിം ബത്തേരി പ്രാർഥനക്ക് നേതൃത്വം നൽകി. സഹീർ ചെമ്പാട് സ്വാഗതവും ഉബൈദ് പുറക്കാട്ടിരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.