കുവൈത്ത് സിറ്റി: തനിമ അണിയിച്ചൊരുക്കുന്ന ‘മാക്ബത്’ നാടകം ഈദ് അവധി ദിവസങ്ങളിൽ കുവൈത്തിൽ അരങ്ങേറും. ഏപ്രിൽ 22, 23, 24 തീയതികളിൽ അബ്ബാസിയ കുവൈത്ത് ഇന്ത്യൻ സ്കൂൾ അങ്കണത്തിലാണ് പ്രദർശനം. വിശ്വവിഖ്യാത നാടകകൃത്തായ വില്യം ഷേക്സ്പിയറിന്റെ ദുരന്ത കാവ്യമായ ‘മാക്ബതിന്’ ബാബുജി ബത്തേരിയാണ് മൊഴിമാറ്റം നൽകി സംവിധാനം ചെയ്യുന്നത്. നാടകത്തിലെ ഗാനങ്ങൾ എഴുതിയതും ബാബുജി ബത്തേരിയാണ്.
ആർട്ടിസ്റ്റ് സുജാതൻ, ഉദയൻ അഞ്ചൽ, മുസ്തഫ അമ്പാടി, മനോജ് മാവേലിക്കര, ബാപ്റ്റിസ്റ്റ് ആംബ്രോസ്സ്, ജിനു എബ്രഹാം, വിജേഷ് വേലായുധൻ തുടങ്ങിയവരാണ് പിന്നണിയിൽ. നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ശിവൻ ബോസ്കോ, ബെൻസൺ ബോസ്കോ എന്നിവർ ചേർന്ന് നിർവഹിച്ചു. സീനിയർ ഹാർഡ്കോർ അംഗം ജോണി കുന്നിൽ ഏറ്റുവാങ്ങി.
ധീരജ് ദിലീപിന്റെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി നാടകത്തേക്കുറിച്ച് വിവരിച്ചു. ഉഷ ദിലീപ് സ്വാഗതവും വിജേഷ് വേലായുധൻ നന്ദിയും പ്രകാശിപ്പിച്ചു. ജിനു എബ്രഹാം പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.