കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് (മാക്) ഏഴാം വാർഷികാഘോഷം ‘മാമാങ്കം- 2k24’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജലീബ് ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലെ നിറഞ്ഞ സദസ്സിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് ഷെല്ലറ്റ് ആഘോഷം ഉദ്ഘാടനം ചെയ്തു. മാക് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര സംഘടനയുടെ പ്രവർത്തനം വിവരിച്ചു. സുവനീർ സുനിൽ പറക്കപ്പാടത്ത് സുവനീർ കൺവീനർ അനീഷ് കാരാട്ടിൽ നിന്നും ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. സുനിൽ പറക്കപ്പാടത്ത് മുഖ്യ പ്രഭാഷണം നടത്തി.
വിവിധ ബിസിനസ് സംരംഭകരായ മുഹമ്മദ് ഫനാസ്, യൂസഫ് അൽ റഷീദി, മുസ്തഫ കാരി, മുസ്തഫ ഉണ്ണിയാലുക്കൽ, യൂനസ് അബ്ദുൽ റസാഖ്, മാക് വനിതവേദി ചെയർപേഴ്സൺ അനു അഭിലാഷ്, പ്രോഗ്രാം ജനറൽ കോഓഡിനേറ്റർ വാസുദേവൻ മമ്പാട് എന്നിവർ ആശംസ നേർന്നു. ജനറൽ കൺവീനർ കെ.ടി.മുജീബ് സ്വാഗതവും ട്രഷറർ ഇല്യാസ് പാഴൂർ നന്ദിയും പറഞ്ഞു. കണ്ണൂർ ഷരീഫ്, ലക്ഷ്മി ജയൻ, കീർത്തന ശബരീഷ്, സാംസൺ എന്നിവർ നയിച്ച ഗാനമേളയും മാക് അംഗങ്ങളുടെ കലാപരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി.
രക്ഷാധികാരിയും പ്രോഗ്രാം ജോയിൻ കൺവീനറുമായ അനസ് തയ്യിൽ, ജോയിൻ കോഓഡിനേറ്റർ ബിജു ഭാസ്കർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. അഷ്റഫ് ചൂരോട്ട്, അനീഷ് കരാട്ട്, സുഭാഷ് മാറഞ്ചേരി, ജോൺ ദേവസ്യ, സലിം നിലമ്പൂർ, ഷാജഹാൻ പാലാറ, അഭിലാഷ് കളരിക്കൽ, ഷറഫുദ്ദീൻ പുറക്കായിൽ, മാർട്ടിൻ ജോസഫ്, സിമിയ ബിജു, ഷൈല മാർട്ടിൻ, അഡ്വ.ജസീന ബഷീർ, ഭവ്യ അനീഷ്, മുഹമ്മദ് അഷ്റഫ്, അജ്മൽ വേങ്ങര, മുഹമ്മദ് റാഫി, ബൈജു ബാലചന്ദ്രൻ, അർജുൻ കരാട്ട്, ഷബീർ അലി, ജീന ജോൺ, റാണി വാസുദേവൻ, സ്റ്റീഫയ് സുദീപ്, റാഫി ആലിക്കൽ, അഫ്സൽ നിലമ്പൂർ, പ്രജിത് മേനോൻ, ഇസ്മായിൽ കൂനത്തിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.