മമ്ത മോഹൻദാസ്, രാജ് കലേഷ്, ആദി ആദർശ്

ആത്മവിശ്വാസം ഉയർത്താൻ മമ്ത ഇന്ന്


കു​വൈ​ത്ത്സി​റ്റി: മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി മ​മ്ത മോ​ഹ​ൻ​ദാ​സ് ശ​നി​യാ​ഴ്ച ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘​എ​ജു​ക​ഫേ’​യി​ൽ എ​ത്തും. മി​ക​ച്ച സി​നി​മ​ക​ളും അ​ഭി​ന​യ മി​ക​വും കൊ​ണ്ട് മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് മ​മ്ത മോ​ഹ​ൻ​ദാ​സ്. അ​ഭി​ന​യ​ത്തി​നൊ​പ്പം പാ​ട്ടും വ​ഴ​ങ്ങു​ന്ന മ​മ്ത ഗാ​യി​ക എ​ന്ന നി​ല​യി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ​ല്ലാം ഒ​പ്പം മി​ക​ച്ച ട്രെ​യി​ന​റും ഒ​രു​പാ​ട് പേ​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍ത്തി​യ വ്യ​ക്തി കൂ​ടി​യാ​ണ് മ​മ്ത. തി​രി​ച്ച​ടി​ക​ളോ​ടു പൊ​രു​തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന ക​രു​ത്തു​റ്റ വ​നി​ത. ജീ​വി​ത​ത്തി​​ലെ എ​ല്ലാ ത​ട​സ്സ​ങ്ങ​ളെ​യും ക​രു​ത്തു​റ്റ ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടാ​ണ് മ​മ്ത മ​റി​ക​ട​ന്ന​ത്. ഈ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ ക​ഥ ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് എ​ജു​ക​​ഫേ​യി​ൽ മ​മ്ത പ​ങ്കു​വെ​ക്കും. ജീ​വി​ത​ത്തി​ൽ നി​സ്സാ​ര പ്ര​ശ്ന​ങ്ങ​ൾ​ക്കു മു​ന്നിൽ അ​ടി​പ​ത​റു​ന്ന​വ​ർ​ക്ക് തി​രി​ച്ചു​ക​യ​റാ​ൻ പ്ര​​ചോ​ദ​ന​മാ​കു​ന്ന​താ​കും ആ ​വാ​ക്കു​ക​ൾ.

മ​ന​സ്സു വാ​യി​ക്കാ​ൻ മെ​ന്റ​ലി​സ്റ്റ് ആ​ദി

ചി​ന്ത​ക​ളും പെ​രു​മാ​റ്റ​വും വി​ശ​ക​ല​നം ചെ​യ്ത് മ​ന​സ്സു​ക​​ളെ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യി വി​ല​യി​രു​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സ്സ് വാ​യി​ച്ചെ​ടു​ത്ത് വി​സ്മ​യി​പ്പി​ക്കാ​ൻ മെ​ന്റ​ലി​സ്റ്റ് ആ​ദി എ​ന്ന ആ​ദി ആ​ദ​ർ​ശ് ശ​നി​യാ​ഴ്ച ഗ​ൾ​ഫ് മാ​ധ്യ​മം എ​ജു​ക​ഫേ വേ​ദി​യി​ലെ​ത്തും. മ​ന​സ്സി​ന്റെ ഉ​ള്ള​റ​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് കോ​ൺ​ഫി​ഡ​ൻ​സ് ലെ​വ​ൽ കൂ​ട്ടാ​നാ​യി ‘ഇ​ൻ​സോം​നി​യ’ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ആ​ദി സം​വ​ദി​ക്കു​ക. നാ​ളെ എ​ന്താ​ക​ണം എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ത്മപ​രി​ശോ​ധ​ന​ക്കു​ള്ള അ​വ​സ​രമാകും ആ​ദി​യു​ടെ സെ​ഷ​ൻ. മെ​ന്റ​ലി​സ്റ്റ്, തോ​ട്ട് സ്റ്റീ​ല​ർ, ഇ​ല്യൂ​ഷ​നി​സ്റ്റ്, മ​ജീ​ഷ്യ​ൻ, ഡി​സെ​പ്ഷ​ൻ അ​ന​ലി​സ്റ്റ്, നോ​ൺ വെ​ർ​ബ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ക്‌​സ്‌​പേർ​ട്ട് തു​ട​ങ്ങി നി​ര​വ​ധി ത​ല​ങ്ങ​ളി​ൽ പ്ര​ശ​സ്ത​നാ​ണ് ആ​ദി. ക​ല​യും ശാ​സ്ത്ര​വും ഒ​രു​മി​ച്ചു​ചേ​രു​ന്ന​താ​ണ് മെ​ന്റ​ലി​സം. ഇ​ത് ക​രി​യ​ർ മോ​ട്ടി​വേ​ഷ​നും കൗ​ൺ​സി​ലി​ങ്ങു​മാ​യി ചേ​രു​മ്പോ​ൾ പ​ഠ​ന​രം​ഗ​ത്ത് പു​ത്ത​ൻ സാ​ധ്യ​ത​ക​ൾ​ക്ക് വ​ഴി​യൊ​രു​ങ്ങു​മെ​ന്നു​റ​പ്പ്. പു​തി​യ കാ​ല​ത്ത് നൂ​ത​ന ആ​ശ​യ​ങ്ങ​ളും നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ​യും അ​ര​ങ്ങു വാ​ഴു​മ്പോ​ൾ അ​തി​നോ​ടൊ​പ്പം വ​ള​രെ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള മാ​ർ​ഗം കൂ​ടി​യാ​കും മെ​ന്റ​ലി​സ്റ്റ് ആ​ദി​യു​ടെ സെ​ഷ​നി​ലൂ​ടെ സാ​ധ്യ​മാ​വു​ക.

ക​ളി​യും കാ​ര്യ​വു​മാ​യി രാ​ജ് ക​ലേ​ഷ്

മ​ജീ​ഷ്യ​ൻ, ഷെ​ഫ്, ടെ​ലി​വി​ഷ​ൻ ഷോ ​അ​വ​താ​ര​ക​ൻ, സ്റ്റേ​ജ് കൊ​റി​യോ​ഗ്രാ​ഫ​ർ, പെ​ർ​ഫോ​മ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ രാ​ജ് ക​ലേ​ഷ് ക​ളി​യും കാ​ര്യ​വു​മാ​യി ശ​നി​യാ​ഴ്ച എ​ജു​ക​ഫേ​യി​ൽ ഉ​ണ്ടാ​കും. കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഒ​രു പോ​ലെ ആ​ഹ്ലാ​ദി​പ്പി​ക്കു​ന്ന രാ​ജ് ക​ലേ​ഷ് കു​വൈ​ത്തി​ന് അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ​ക​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പ്. പ്ര​മു​ഖ മ​നഃ​ശാ​സ്ത്ര​ജ്ഞ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ആ​ര​തി സി. ​രാ​ജ​ര​ത്നം, മ​ഹ്റൂ​ഫ് സി.​എം, ഫ​ർ​ഹാ​ർ എ​ന്നി​വ​രും ശ​നി​യാ​ഴ്ച വി​വി​ധ സെ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കും.

Tags:    
News Summary - Mamta today to boost confidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.