കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷ ഉദ്യോഗസ്ഥനു നേരെ വെടിയുതിർത്ത കേസിൽ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദി ഗവർണറേറ്റില്‍ മോഷണ ശ്രമത്തിനിടെയാണ് സംഭവമുണ്ടായത്. കവർച്ചശ്രമം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തടയാന്‍ ശ്രമിക്കുന്നതിനിടെ വെടി ഉതിർത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടുന്ന സമയത്താണ് പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റത്.
പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതി ജയില്‍ ചാടി ഒളിവില്‍ കഴിയുകയായിരുന്നു.
അനധികൃതമായാണ് പ്രതി ആയുധം കൈവശം വെച്ചതെന്നും, ആവശ്യമായ നിയമ നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയാതായും അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.