കുവൈത്ത് സിറ്റി: റമദാനെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ‘മർഹബൻ യാ റമദാൻ’ എന്ന തലക്കെട്ടിൽ കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രത്യേക പരിപാടി നടത്തി. അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോ. അലിഫ് ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ഭക്ഷണവും വെള്ളവും ഉപേക്ഷിക്കലിൽ മാത്രമല്ല, ഉപഭോഗത്തിലും ഭോഗത്തിലും അല്ലാഹുവിനെ സൂക്ഷിക്കുന്നതിലൂടെ മാത്രമേ നോമ്പ് പൂർണമാവുകയുള്ളൂ. അതിലൂടെ മാത്രമേ തഖ് വ ആർജിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം ഉണർത്തി.
മനാഫ് പുറക്കാട് ഖിറാഅത്ത് നടത്തി. കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡൻറ് കെ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. അൻവർ പള്ളിപ്പുറത്ത് സ്വാഗതവും സെക്രട്ടറി ഷാ അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.