കുവൈത്ത് സിറ്റി: മാർത്തോമ ഇടവക വജ്ര ജൂബിലി സമാപന സമ്മേളനം ജലീബ് അൽ ഷുയുഖ് ആസ്പയർ ആഡിറ്റോറിയത്തിൽ നടന്നു. ഇടവക വികാരി എ.ടി സക്കറിയ അധ്യക്ഷത വഹിച്ചു. ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥി ആയിരുന്നു. ഇന്ത്യൻ എംബസി കമ്യൂണിറ്റി കാര്യ സെക്രട്ടറി ഹരിത് ഷെലത്, എൻ.ഇ.സി.കെ സെക്രട്ടറി റോയ്.കെ.യോഹന്നാൻ, സി.സി. കുരുവിള, എൻ.എം. ജയിംസ്, ഭദ്രാസന കൗൺസിൽ അംഗം വർഗീസ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
ഒരു വർഷം നീണ്ട പരിപാടികളുടെ സംക്ഷിപ്ത വിവരണം ജനറൽ കൺവീനർ ജോജോ ജോൺ അവതരിപ്പിച്ചു.
ഇടവക സെക്രട്ടറി ബിജോയ് ജേക്കബ് മാത്യു സ്വാഗതവും ഷിലു ജോർജ് നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ വജ്ര ജൂബിലി സ്മരണികയുടെയും യുവജനസഖ്യ പ്രസിദ്ധീകരണമായ 'സഭാ വർഷം' പുസ്തകത്തിന്റെയും പ്രകാശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.