കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കും. റമദാന് മുമ്പും ശേഷവും 11 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില നിലനിർത്തും. ഇക്കാര്യത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽ ഉൽപന്നങ്ങളുടെ മേൽനോട്ടത്തിനും വില നിശ്ചയിക്കുന്നതിനുമുള്ള ഉപദേശക സമിതി സാങ്കേതിക ജീവനക്കാരുടെ മാനേജ്മെന്റ് ഉറപ്പുവരുത്തി. ഈത്തപ്പഴ കടകൾ, മില്ലുകൾ എന്നിവയും ഇക്കാര്യത്തിൽ പ്രതിജ്ഞയെടുത്തു.
വില നിരീക്ഷണ സംഘം ഷുവൈഖ് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഈത്തപ്പഴം, കാപ്പി, ഏലം, കുങ്കുമപ്പൂവ് എന്നിവയുൾപ്പെടെ വിവിധ സാധനങ്ങളുടെ വില സംബന്ധിച്ച ഉറപ്പുവാങ്ങിയത്. റമദാൻ മാസം ഉപഭോക്താക്കൾക്ക് വില സ്ഥിരതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുകയാണ് ലക്ഷ്യം. മോണിറ്ററിങ് ടീം സെൻട്രൽ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, മറ്റ് ഭക്ഷ്യ ഔട്ട്ലെറ്റുകൾ എന്നിവിങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യോൽപന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ഇടപെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.