രാ​ഗേ​ഷ് പ​റ​മ്പ​ത്ത്,  കെ.​വി. ഷാ​ജി,  സി.​ഹ​നീ​ഫ്

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട്‌ ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ‌ സ്‌​കൂ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് പി.​വി. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. മ​റ്റു വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ യോ​ഗം അം​ഗീ​ക​രി​ച്ചു.

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ അ​നു​സ്മ​ര​ണ പ്ര​മേ​യം മു​സ്ത​ഫ മൈ​ത്രി​യും ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ അ​നു​സ്മ​ര​ണ പ്ര​മേ​യം നി​ജാ​സ് കാ​സി​മും അ​വ​ത​രി​പ്പി​ച്ചു. ഹ​സീ​ന അ​ഷ്റ​ഫ്, രേ​ഖ ടി.​എ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് സ്വാ​ഗ​ത​വും സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. വ​ര​ണാ​ധി​കാ​രി അ​ബ്ദു​ൽ ന​ജീ​ബ് ടി.​കെ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: രാ​ഗേ​ഷ് പ​റ​മ്പ​ത്ത് (പ്ര​സി.), ഷാ​ജി കെ.​വി‌. (ജ​ന.​സെ​ക്ര.), സി. ​ഹ​നീ​ഫ് (ട്ര​ഷ.), പി.​വി. ന​ജീ​ബ്, മ​ജീ​ദ്‌ എം.​കെ. (വൈ.​പ്ര​സി.), ജാ​വേ​ദ്ബി​ൻ ഹ​മീ​ദ് (ജോ.​സെ​ക്ര.), ടി.​വി. അ​സ്‌​ലം (ജോ.​ട്ര​ഷ.), ഒ.​എം. സ​ന്തോ​ഷ് (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര.), സ​ന്തോ​ഷ് കു​മാ​ർ (ബെ​ന​ഫി​റ്റ്‌, കാ​രു​ണ്യം), ഫൈ​സ​ൽ കാ​പ്പു​ങ്ക​ര (ആ​ർ​ട്സ്, ക​ൾ​ച്ച​ർ), സി​ദ്ദീ​ഖ് സി.​പി, (വെ​ബ്, ഐ.​ടി), റ​ഷീ​ദ് ഉ​ള്ളി​യേ​രി (മീ​ഡി​യ, പ​ബ്ലി​സി​റ്റി), ഷം​നാ​സ് ഇ​സ്ഹാ​ഖ് (മെ​ംബ​ർ​ഷി​പ്, ​േഡറ്റ), ഷി​ജു ക​ട്ടി​പ്പാ​റ (സ്പോ​ർ​ട്സ്).

Tags:    
News Summary - Kozhikode District Association Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.