കുവൈത്ത് സിറ്റി: മുബാറകിയ സൂഖിലെ ഇറച്ചി മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കി അധികൃതര്‍. പൊതു ശുചിത്വ നിയമങ്ങളും ആവശ്യകതകളും പാലിക്കാത്തതിനെ തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസുകള്‍ നല്കി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ കാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ടർ അബ്ദുല്ല അൽ സിദ്ദിഖി പറഞ്ഞു. മാംസങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അംഗീകരിച്ച മുദ്ര ഉറപ്പുവരുത്തണമെന്ന് അൽ സിദ്ദിഖി പറഞ്ഞു. മാംസം വിൽക്കുന്ന 40 ലധികം കടകളാണ് മുബാറകിയ മാർക്കറ്റിലുള്ളത്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.