ആരോഗ്യസേവനങ്ങളുമായി ഫഹാഹീലിൽ മെഡക്സ്‌ മെഡിക്കല്‍ കെയർ വരുന്നു

കുവൈത്ത് സിറ്റി: ആരോഗ്യരംഗത്തെ മികച്ച സേവനങ്ങളുമായി മെഡക്സ്‌ മെഡിക്കല്‍ കെയർ ആദ്യ ശാഖ വ്യാഴാഴ്ച ഫഹാഹീലിൽ പ്രവർത്തനം തുടങ്ങും. വൈകീട്ട് നാലിന് ഫൈസല്‍ അല്‍ഹമൂദ് അല്‍ മാലിക് അല്‍ സബ സെന്റർ' ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മെഡക്സ്‌ ഗ്രൂപ് ചെയര്‍മാന്‍ വി.പി. മുഹമ്മദലി അറിയിച്ചു. മിതമായ നിരക്കില്‍ മികച്ച ചികിത്സയാണ് മെഡക്സിന്‍റെ വാഗ്ദാനം.

സാധാരണക്കാരായ പ്രവാസികൾ താമസിക്കുന്ന ഫഹാഹീല്‍ മേഖലയില്‍ മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കും. മെഡിക്കല്‍ സെന്‍ററില്‍ വിവിധ വിഭാഗങ്ങള്‍ക്കു പുറമേ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ലാബ് സൗകര്യങ്ങളുമുണ്ട്. കുവൈത്തിലും മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലുമായി കൂടുതല്‍ ശാഖകള്‍ തുടങ്ങാന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

ഗ്രാൻഡ് ഓപണിങ്ങിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സമ്പൂര്‍ണ ഹെല്‍ത്ത് പാക്കേജില്‍ മൂന്നു ഡോക്ടര്‍മാരുടെ കണ്‍സൽട്ടേഷനും 40ല്‍പരം ടെസ്റ്റുകളും പരിശോധനകളും ഉള്‍പ്പെടുത്തിയതായി മാനേജ്മെന്റ് അറിയിച്ചു. ഒമ്പതു ദീനാറിന് സി.ബി.സി, എഫ്.ബി.എസ്, യൂറിയ, യൂറിൻ അനാലിസിസ്, ലിപിഡ് പ്രൊഫൈൽ, എ.സ്.ടി-എസ്.ജി.പി.ടി, എ.സ്.ടി-എസ്.ജി.ഒ.ടി, ഇ.സി.ജി, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, ചെസ്റ്റ് എക്സ്റേ, ബി.എം.ഡി തുടങ്ങിയ പ്രധാന പരിശോധനകൾ നടത്താനാകും. ഫിസിഷ്യൻ, ഇ.എൻ.ടി, ഒഫ്താൽമോളജി കൻസൽട്ടേഷനും ലഭിക്കും. മെഡക്സ്‌ മെഡിക്കല്‍ കെയര്‍ ഡയറക്ടര്‍ അബു ജാസിം, ഗ്രൂപ് ജനറല്‍ മാനേജര്‍ ഇംതിയാസ് അഹമ്മദ്, ജനറല്‍ മാനേജര്‍ ഓപറേഷന്‍സ് അനീഷ് മോഹനന്‍, അഡ്മിനിസ്‌ട്രേറ്റിവ് മാനേജര്‍ ജുനൈസ് കോയിമ്മ, പി.ആര്‍.ഒ മുബാറക് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ ‍ പങ്കെടുത്തു.

Tags:    
News Summary - Medex Medical Care comes to Fahaheel with health services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.