കുവൈത്ത് സിറ്റി: ലക്ഷ്യബോധമുള്ള മാധ്യമ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള മാധ്യമ സഹകരണം ശക്തിപ്പെടുത്തണമെന്ന് കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി പറഞ്ഞു. ദോഹയിൽ നടന്ന 27ാമത് ജി.സി.സി ഇൻഫർമേഷൻ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിലെ ദ്രുതഗതിയിലുള്ള പരിണാമത്തിന് സാക്ഷ്യം വഹിക്കുന്ന പുതിയ കാലത്ത് ലക്ഷ്യബോധമുള്ള ഉള്ളടക്കം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി വ്യക്തമാക്കി. ജി.സി.സിയുടെ വിവിധ മേഖലകളിലെ നേട്ടങ്ങളിലേക്കു വെളിച്ചം വീശുന്നതിൽ മാധ്യമങ്ങൾ ഉള്ളടക്കത്തിലും വേഗത്തിലും വികസിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.സി.സി രാജ്യങ്ങളുടെ നന്മക്കായി സഹകരിക്കാനുള്ള സംയുക്ത താത്പര്യത്തെ അബ്ദുൽറഹ്മാൻ അൽ മുതൈരി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.