കുവൈത്ത് സിറ്റി: ഉഭയകക്ഷി മാധ്യമ സഹകരണം വിശാലമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് കുവൈത്ത് വാർത്തവിതരണ മന്ത്രിയും ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി സൗദി ഇൻഫർമേഷൻ മന്ത്രി സൽമാൻ അൽ ദോസരിയുമായി ചർച്ച നടത്തി. സൗദി മന്ത്രി അൽ ദോസരിയുടെ ക്ഷണപ്രകാരം റിയാദിലെ സൗദി പ്രസ് ഏജൻസി ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്.
ആഗോള മാധ്യമ പരിവർത്തനങ്ങളുടെ വെളിച്ചത്തിൽ ഉഭയകക്ഷി മാധ്യമ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ മന്ത്രിമാർ ആലോചിച്ചു. മാധ്യമപ്രവർത്തകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുമുള്ള അവസരങ്ങളും ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയിൽ വന്നു. സൗദി മന്ത്രി അൽ ദോസരിക്കൊപ്പം മന്ത്രി അൽമുതൈരി റിയാദ് അന്താരാഷ്ട്ര പുസ്തക മേളയും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.