കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ കോവിഡ് 19 വ്യാപകമാവുന്ന സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അഭയാർഥി ക ്യാമ്പിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഇന്ത്യക്കാരായ 50 സ്ത്രീകളും 16 പുരുഷന്മാരും ഉള്ള അഭയാർഥി ക്യാമ്പിലുള്ളവരുടെ ആരോഗ്യനില ഉറപ്പുവരുത്താനാണ് പരിശോധന നടത്തിയത്.
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ത്യൻ എംബസി സെക്കൻഡ് യു.എസ്. സിബി വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊറോണ വൈറസ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത് മുതൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകുകയും നിരീക്ഷിച്ചുവരികയും ചെയ്യുന്നുണ്ട്. തുടർന്നും അന്തേവാസികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.