കുവൈത്ത് സിറ്റി: അപകടഘട്ടങ്ങളിൽ ഉടനടി ഇടപെടുന്ന മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ വർഷം ചെയ്തത് സ്തുത്യർഹമായ സേവനം. 2023ൽ 1,85,000 കേസുകൾ കൈകാര്യം ചെയ്തതായും അതിൽ 1,28,000 പേരെ ആശുപത്രികളിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ എമർജൻസി വിഭാഗം ഡയറക്ടർ ഡോ. അഹ്മദ് അൽ ഷാത്തി പറഞ്ഞു.
8,757 റോഡപകടങ്ങളും 94 മെഡിക്കൽ ഒഴിപ്പിക്കൽ കേസുകളും വകുപ്പ് കൈകാര്യം ചെയ്തതു. എയർ ആംബുലൻസ് വഴി കൊണ്ടുപോകുന്ന കേസുകളുടെ എണ്ണം 2023ൽ 808 ആയി വർധിച്ചു. മുൻ വർഷം ഇത് 404 ആയിരുന്നു. മോക്ക് വ്യായാമങ്ങൾ കഴിഞ്ഞ വർഷം 30 ശതമാനം വർധിച്ച് 72 ആയി. റിപ്പോർട്ടിങ് സൈറ്റിലേക്കുള്ള ശരാശരി ആക്സസ് സമയം പത്ത് മിനിറ്റിലെത്തി. അടുത്തിടെ 79 പുതിയ വാഹനങ്ങൾ എത്തിയതോടെ ഡിപ്പാർട്മെന്റിലെ മൊത്തം ആംബുലൻസുകളുടെ എണ്ണം 286 ആയി.
ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി ഓപറേഷൻസ് യൂനിറ്റിൽ പേപ്പർലെസ് സംവിധാനം ആരംഭിക്കുമെന്നും സംവിധാനം വിപുലീകരിക്കുമെന്നും ഡോ.അൽഷാത്തി വ്യക്തമാക്കി. അടിയന്തര പ്രവർത്തന വിഭാഗത്തിൽ 160, നോൺ-അർജന്റ് വിഭാഗത്തിൽ 77, ഒമ്പത് സെക്രട്ടേറിയൽ ജീവനക്കാർ, ഫോളോ അപ് ഡിവിഷനിൽ ഒരു ജീവനക്കാരൻ എന്നിവരുൾപ്പെടെ 247 ജീവനക്കാരാണ് ഡിപ്പാർട്ട്മെന്റിലെ തൊഴിലാളികളെന്ന് ഓപറേഷൻസ് യൂനിറ്റ് മേധാവി അബ്ദുല്ല അൽ നഫീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.