കുവൈത്ത് സിറ്റി: അധാർമികതയുടെ ലോകത്ത് മാനവ സംസ്കൃതിയുടെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹത്തിനെ സമൂലമായി സമുദ്ധരിക്കുക എന്നതായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയുടെ ദൗത്യമെന്ന് പ്രഭാഷകൻ റാഷിദ് അൽ ഗസ്സാലി പറഞ്ഞു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മതകാര്യ വിഭാഗം സംഘടിപ്പിച്ച ഇഷ്ഖേ റസൂൽ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വജീവിതത്തിലൂടെ പകർന്നുനൽകിയ സ്നേഹത്തിെൻറയും ധാർമികതയുടെയും കാരുണ്യത്തിെൻറയും ലോകത്തേക്ക് ജനങ്ങളെ കൈപിടിച്ചുയർത്തിക്കൊണ്ടുവന്ന മനുഷ്യനാണ് പ്രവാചകനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ.എം.എ മതകാര്യ സമിതി വൈസ് പ്രസിഡൻറ് എ.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം, ഇബ്രാഹീം കുന്നിൽ, കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, ഓർഗനൈസിങ് സെക്രട്ടറി കെ.സി. ഗഫൂർ, വർക്കിങ് പ്രസിഡൻറ് ബി.എം. ഇക്ബാൽ എന്നിവർ സംസാരിച്ചു. സോണൽ വൈസ് പ്രസിഡൻറുമാരായ സി.എം. അഷ്റഫ്, മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, കെ.കെ.എം.എ കേരള സംസ്ഥാന നേതാക്കൾ, കേന്ദ്ര നേതാക്കൾ, സോൺ, ബ്രാഞ്ച്, യൂനിറ്റ് നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കേന്ദ്ര മതകാര്യ സമിതി വൈസ് പ്രസിഡൻറ് അഷ്റഫ് മങ്കാവ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ കലാം മൗലവി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.