കു​റ്റ​വി​ചാ​ര​ണ നീ​ട്ടി​വെ​ക്കു​ന്ന​ത്  കു​റ്റ​സ​മ്മ​ത​മെ​ന്ന് എം.​പി​മാ​ർ

കു​വൈ​ത്ത്​ സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട കു​റ്റ​വി​ചാ​ര​ണാ പ്ര​മേ​യം പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ടാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​റി​െൻറ കു​റ്റ​ സ​മ്മ​ത​മാ​ണെ​ന്ന് എം.​പി​മാ​ർ.  കു​റ്റ​വി​ചാ​ര​ണ​യെ തു​ട​ർ​ന്നു​ള്ള രാ​ഷ്​​ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ർ​സൂ​ഖ് അ​ൽ ഖ​ലീ​ഫ എം.​പി​യു​ടെ ദീ​വാ​നി​യ​യി​ൽ ന​ട​ന്ന ച​ർ​ച്ചാ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഈ ​അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​ത്. ഇ​പ്പോ​ൾ മേ​യ് 10ന് ​കു​റ്റ​വി​ചാ​ര​ണ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. 

കു​വൈ​ത്തി സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സ​മേ​കു​ന്ന നി​ല​പാ​ടെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വു​ന്നി​ല്ലെ​ങ്കി​ൽ മേ​യ് 10ന് ​ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കാ​ൻ എം.​പി​മാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് മ​ർ​സൂ​ഖ് അ​ൽ ഖ​ലീ​ഫ ആ​വ​ശ്യ​പ്പെ​ട്ടു.  പ​രി​സ്​​ഥി​തി​ക്കും ജ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി ക​ട​ലി​ൽ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങു​ക​യാ​ണ്. എ​ന്നി​ട്ടും ത​ങ്ങ​ളു​ടെ ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ കാ​ർ​ഷി​ക–​മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി​യും പ​രി​സ്​​ഥി​തി വ​കു​പ്പും തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ്. സു​ര​ക്ഷാ വി​ഭാ​ഗം മു​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ല​ഫ്. ജ​ന​റ​ൽ സു​ലൈ​മാ​ൻ ഫ​ഹ​ദ് അ​ൽ ഫ​ഹ​ദി​ന് പു​തി​യ നി​യ​മ​നം ന​ൽ​കി​യ​ത് തെ​റ്റാ​യ കീ​ഴ്വ​ഴ​ക്ക​മാ​ണ്. 

ജോ​ലി​യി​ൽ​നി​ന്ന് വി​ര​മി​ച്ച മു​തി​ർ​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​നെ കാ​ബി​ന​റ്റ്​ പ​ദ​വി ന​ൽ​കി ഉ​പ​ദേ​ഷ്​​ടാ​വാ​ക്കി​യ​ത് കു​വൈ​ത്തി​െൻറ രാ​ഷ്​​ട്രീ​യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ സം​ഭ​വ​മാ​ണെ​ന്നും ഖ​ലീ​ഫ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ങ്ങ​ളു​ടെ ല​ക്ഷ്യം പാ​ർ​ല​മ​െൻറി​നെ​യും സ​ർ​ക്കാ​റി​നെ​യും പി​രി​ച്ചു​വി​ട​ലാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ വേ​ണ്ടെ​ന്ന് വ​ലീ​ദ് അ​ൽ ത​ബ്ത​ബാ​ഇ എം.​പി. പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നും രാ​ജ്യ​നി​വാ​സി​ക​ൾ​ക്കും അ​നു​ഗു​ണ​മാ​യ ന​യ​സ​മീ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ അ​ധി​കൃ​ത​രെ േപ്ര​രി​പ്പി​ക്കു​ക​യാ​ണ് കു​റ്റ​വി​ചാ​ര​ണ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രേ​ക്കാ​ളും ന​ന്നാ​യി അ​റി​യു​ന്ന​യാ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ​ന്നും ത​ബ്ത​ബാ​ഇ സൂ​ചി​പ്പി​ച്ചു. മു​ൻ സ്​​പീ​ക്ക​ർ അ​ഹ്​​മ​ദ് അ​ൽ സ​അ്ദൂ​ൻ, എം.​പി​മാ​രാ​യ മു​ഹ​മ്മ​ദ് ബ​ർ​റാ​ക് അ​ൽ മു​തൈ​ർ, ശു​ഐ​ബ് അ​ൽ മു​വൈ​സി​രി, റി​യാ​ദ് അ​ൽ അ​ദ​സാ​നി എ​ന്നി​വ​രും ച​ർ​ച്ചാ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.