കുറ്റവിചാരണ നീട്ടിവെക്കുന്നത് കുറ്റസമ്മതമെന്ന് എം.പിമാർ
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിനെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണാ പ്രമേയം പരിഗണിക്കുന്നത് നീട്ടാനുള്ള തീരുമാനം സർക്കാറിെൻറ കുറ്റ സമ്മതമാണെന്ന് എം.പിമാർ. കുറ്റവിചാരണയെ തുടർന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് മർസൂഖ് അൽ ഖലീഫ എം.പിയുടെ ദീവാനിയയിൽ നടന്ന ചർച്ചാ സമ്മേളനത്തിലാണ് ഈ അഭിപ്രായം ഉയർന്നത്. ഇപ്പോൾ മേയ് 10ന് കുറ്റവിചാരണ പരിഗണിക്കുമെന്നാണ് സർക്കാർ പറയുന്നത്.
കുവൈത്തി സമൂഹത്തിന് ആശ്വാസമേകുന്ന നിലപാടെടുക്കാൻ സർക്കാർ തയാറാവുന്നില്ലെങ്കിൽ മേയ് 10ന് തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കാൻ എം.പിമാർ തയാറാവണമെന്ന് മർസൂഖ് അൽ ഖലീഫ ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും ജനങ്ങൾക്കും ഭീഷണിയായി കടലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയാണ്. എന്നിട്ടും തങ്ങളുടെ ദൗത്യം നിർവഹിക്കുന്നതിൽ കാർഷിക–മത്സ്യവിഭവ അതോറിറ്റിയും പരിസ്ഥിതി വകുപ്പും തികഞ്ഞ പരാജയമാണ്. സുരക്ഷാ വിഭാഗം മുൻ അണ്ടർ സെക്രട്ടറി ലഫ്. ജനറൽ സുലൈമാൻ ഫഹദ് അൽ ഫഹദിന് പുതിയ നിയമനം നൽകിയത് തെറ്റായ കീഴ്വഴക്കമാണ്.
ജോലിയിൽനിന്ന് വിരമിച്ച മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ കാബിനറ്റ് പദവി നൽകി ഉപദേഷ്ടാവാക്കിയത് കുവൈത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യ സംഭവമാണെന്നും ഖലീഫ കൂട്ടിച്ചേർത്തു. തങ്ങളുടെ ലക്ഷ്യം പാർലമെൻറിനെയും സർക്കാറിനെയും പിരിച്ചുവിടലാണെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് വലീദ് അൽ തബ്തബാഇ എം.പി. പറഞ്ഞു. രാജ്യത്തിനും രാജ്യനിവാസികൾക്കും അനുഗുണമായ നയസമീപനങ്ങൾ ഉണ്ടാവാൻ അധികൃതരെ േപ്രരിപ്പിക്കുകയാണ് കുറ്റവിചാരണയിലൂടെ ഉദ്ദേശിക്കുന്നത്. ഇക്കാര്യങ്ങൾ എല്ലാവരേക്കാളും നന്നായി അറിയുന്നയാളാണ് പ്രധാനമന്ത്രിയെന്നും തബ്തബാഇ സൂചിപ്പിച്ചു. മുൻ സ്പീക്കർ അഹ്മദ് അൽ സഅ്ദൂൻ, എം.പിമാരായ മുഹമ്മദ് ബർറാക് അൽ മുതൈർ, ശുഐബ് അൽ മുവൈസിരി, റിയാദ് അൽ അദസാനി എന്നിവരും ചർച്ചാ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.