കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ വനിതവിഭാഗമായ കുവൈത്ത് എം.ജി.എം പഠന ക്ലാസും ഫാമിലി ഇഫ്താറും സംഘടിപ്പിച്ചു. ഫഹാഹീൽ ബോളിവുഡ് റസ്റ്റാറൻറ് ഹാളിൽ നടന്ന സംഗമം ഐ.എസ്.എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ഉദ്ഘാടനം ചെയ്തു.
മതബോധവും ധർമനിഷ്ഠയും നീതിബോധവും മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതുമായ തലമുറയെ വളർത്തിയെടുക്കുക എന്ന ദൗത്യത്തിൽ സ്ത്രീകൾക്ക് വഹിക്കാനുള്ള പങ്ക് അനിഷേധ്യവും സ്തുത്യർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘടിതമായ പ്രവർത്തനങ്ങൾ സമൂഹനന്മക്കും കാരുണ്യപ്രവർത്തനങ്ങൾക്കും കാരണമാകുമെന്നും അത്ഭുതകരമായ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഗമത്തിൽ വൈസ് പ്രസിഡന്റ് സീനത്ത് അധ്യക്ഷത വഹിച്ചു. ദഅവ സെക്രട്ടറി കൗലത്ത് സ്വലാഹിയ സ്വാഗതവും ട്രഷറർ നജ്ല അഹ്മദ് നന്ദിയും പറഞ്ഞു. ഡോ. നദ ഷാക്കിർ, നസ്രീൻ ജാബിർ എന്നിവർ പ്രസീഡിയം അലങ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.